മനുഷ്യ–വന്യജീവി സംഘർഷം പഠിക്കണം; തേക്കടിയിൽ മാദ്ധ്യമ–സാഹിത്യ–പരിസ്ഥിതി കൂട്ടായ്മ
മനുഷ്യ–വന്യജീവി സംഘർഷം സംബന്ധിച്ച് വിശദമായ ശാസ്ത്രീയ പഠനം അനിവാര്യമാണെന്ന് തേക്കടിയിൽ ചേർന്ന മാദ്ധ്യമ–സാഹിത്യ–പരിസ്ഥിതി കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ രംഗത്ത് പെരിയാർ കടുവ സങ്കേതം മാതൃകാപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി.
പെരിയാർ കടുവ സങ്കേതത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഈസ്റ്റ് ഡിവിഷൻ സംഘടിപ്പിച്ച പരിപാടി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ആർ. ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു.
നോവലിസ്റ്റ് എസ്. പുഷ്പമ്മ, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവർ സംസാരിച്ചു. വർഗീസ് സി. തോമസ്, അനിൽ വള്ളിക്കോട് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഷാജി കുരിശുമ്മൂട് മോഡറേറ്ററായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. വാസു, ജോസഫ് കരൂർ, പി.എസ്. സോമനാഥൻ, കെ.എം. സുലൈമാൻ, പി. ബിജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് മൊഴി സാംസ്കാരിക സംഘടന പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. മനോജ് കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മോബിൻ മോഹൻ, ബിജു ചാക്കോ, കെ.എൽ. ശ്യാമള, ചലച്ചിത്രകാരൻ പോൾ ടി. ബേബി, വൈഷ്ണവിരാജ് എന്നിവർ സംസാരിച്ചു. എം.ജെ. ബാബു സ്വാഗതവും പി.കെ. ഹാരിസ് നന്ദിയും അറിയിച്ചു.
സിമി ബിനോയ്, ബീന വിനോദ്, റെനു തോമസ്, ലക്ഷ്മി ദാസ്, സാലി റോയ്, അജേഷ് മണികണ്ഠൻ, അനന്തു ഗോപാലകൃഷ്ണൻ, അർച്ചിത് അമയ, എ. ശങ്കർ, അമർനാഥ് ശങ്കർ, ജയശ്രീ സി.കെ, ഷീജ വർഗീസ്, സ്മിത ആർ. നായർ, രാജേഷ് പെരുവന്താനം, സജി വൻ കൈതമറ്റം, ബിനു രാജ്, ദീപ പ്രഭ, നിഷ കണ്ണൻ, ഷിനാ കുര്യൻ, സുജാ സിബി, സൗമ്യ പ്രവീൺ, ഷൈലജ ഹൈദ്രോസ്, ശ്രീനിജാ സുനിഷ്, സതീഷ് എന്നിവരുടെ കഥകൾ ഉൾപ്പെടുന്ന “ചുവന്ന വാകയുടെ ശിഖരങ്ങൾ”, “ആതിരയുടെ പൂമ്പാറ്റകൾ” എന്നീ കൃതികളുടെ പ്രകാശനവും നടന്നു. കെ.എൽ. ശ്യാമളയാണ് പുസ്തകങ്ങൾ എഡിറ്റ് ചെയ്തത്.






