ഗോൾഡൻ ജൂബിലി നിറവിൽ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി യു.പി സ്കൂൾ
മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി യു.പി സ്കൂൾ മുരിക്കുംതൊട്ടി ഗോൾഡൻ ജൂബിലി ആഘോഷവും ദീർഘകാലം സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന സോഫിയ ടീച്ചറിനുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ നടത്തി.
പൂർവ്വവിദ്യാർത്ഥി സംഗമം മൂന്നാർ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ജൂബിലി സമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോർജ് തകിടിയേൽ അനുഗ്രഹപ്രഭാഷണം നടത്തി ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജോസഫ് കോയിക്കൽ സ്വാഗതം പറഞ്ഞു. ജൂബിലി കമ്മിറ്റി കൺവീനർ ജോസ് ജോസഫ് നന്ദി രേഖപ്പെടുത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ സോമിനി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.
പരിപാടിയിൽ രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഈശ്വരൻ, ജനപ്രതിനിധികളായ ഡെയ്സി ജോയി, ജോഷി വെട്ടിക്കാപ്പിള്ളിൽ, ജിഷ ജോർജ്, അജേഷ് മുകളേൽ, അഞ്ജു ജോഷി, എൻ.ആർ ജയൻ, എ.ഇ.ഒ ജെൻസിമോൾ സി. മാങ്കോട്ടിൽ, അസി. മാനേജർ ഫാ. ഡേവിസ് തയ്യിൽ, മുൻ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി മാത്യു എന്നിവർ സംസാരിച്ചു.
തുടർന്ന് കേദാർനാഥ്, ബേബി കാത്തുക്കുട്ടി എന്നിവരുടെ സംഗീത പരിപാടിയും കൊച്ചിൻ കാർണിവൽ ടൈംസ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.






