സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നെടുംകണ്ടം ഗ്രാമപഞ്ചായത്തും എഴുകുംവയൽ സായംപ്രഭയും ദേശീയ അന്ധത നിവാരണ സൊസൈറ്റിയും പാമ്പാടുംപാറ പി.എച്ച്.സിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് എഴുകുംവയൽ സായംപ്രഭ ഓഡിറ്റോറിയത്തിൽ നടന്നു.

Slide 1
Slide 2
Slide 3
Slide 4

നെടുംകണ്ടം ഗ്രാമപഞ്ചായത്ത് അംഗവും സായംപ്രഭ രക്ഷാധികാരിയുമായ ജോണി പുതിയപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

പ്രദേശത്തെ നൂറിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. നേത്ര പരിശോധനയ്ക്ക് ദേശീയ അന്ധത നിവാരണ സൊസൈറ്റിയിലെ ഡോ. മീരയുടെ നേതൃത്വത്തിൽ പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും മുണ്ടിയെരുമ പി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരും സായംപ്രഭ കമ്മിറ്റി അംഗങ്ങളായ മോളി ജോസഫ് പുറത്തെമഠം, ഏലിക്കുട്ടി വേങ്ങത്താനം, ജോസ് കളപ്പുരയ്ക്കൽ, രവീന്ദ്രൻ അരീക്കൽ, ബിജു പെരുമനങ്ങാട്ട്, ആശ വർക്കർ ഷീബ പറയാൻകൽ, ആൻസി അമ്പാട്ട് എന്നിവർ നേതൃത്വം നൽകി.

ചികിത്സ ആവശ്യമുള്ളവർക്ക് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർചികിത്സ ഒരുക്കിയിട്ടുണ്ട്. കണ്ണട ആവശ്യമായവർക്ക് അന്ധത നിവാരണ സൊസൈറ്റിയുടെ മുഖേന കണ്ണട വിതരണം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയപറമ്പിൽ അറിയിച്ചു.