കുളത്തുപുരയിടം മുന്ന മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് : YMA തങ്കമണി ജേതാക്കൾ
വെള്ളയാംകുടി: ഇടുക്കി ജില്ലയിലെ കളിക്കാർക്കായി വെള്ളയാംകുടിയിൽ സംഘടിപ്പിച്ച കുളത്തുപുരയിടം മുന്ന മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റിൽ YMA തങ്കമണി ജേതാക്കളായി.
മികച്ച പ്രകടനത്തിലൂടെ ഫ്രെണ്ട്സ് ഓഫ് ഇരട്ടയാർ രണ്ടാം സ്ഥാനം നേടി.
മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം നഗര സഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാഥിതിയായിരുന്നു.
നഗരസഭാ കൗൺസിലർമാരായ രമേശ് പി ആർ , കെ.പി സുമോദ് , സന്തോഷ് ഒ എൻ , ബീനാ സിബി. എന്നിവർ സന്നിഹിതരായിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിക്ക് യുവാ മിനി സ്റ്റേഡിയം, വെള്ളയാംകുടിയിൽ ആരംഭിച്ച മത്സരം രാത്രി വൈകിയും ആവേശകരമായി നീണ്ടുനിന്നു.
വിജയികൾക്ക് സമ്മാനമായി 10000, 5000,3000 രൂപയും ട്രോഫിയും നൽകി.
മത്സരങ്ങൾക്ക് സലീം എം എച്ച്, പ്രശാന്ത് പാമ്പാടി , ഷൈബു ഞാറക്കൽ വോയിസ് ഓഫ് വെള്ളയാംകുടി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.






