യുവജനങ്ങള്‍ക്കായി ടീം കേരള പരിശീലനം ആരംഭിച്ചു
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ യുവജനങ്ങൾക്കായി ടീം കേരള പരിശീലനം ആരംഭിച്ചു.
കോളേജ് പ്രിൻസിപ്പൽ ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ച യോഗം തൊടുപുഴ പോലീസ് സ്റ്റേഷൻ പി.ആർ.ഒ വി.എ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം.എസ്, തൊടുപുഴ ഫയർ സ്റ്റേഷൻ ഓഫീസർ ടി.എച്ച്. സാദിഖ്, ഓഫീസർമാരായ സച്ചിൻ സാജൻ, അജയകുമാർ എന്നിവർ പങ്കെടുത്തു.
സാഹസിക പരിശീലകരായ മോഹൻ, സനൽ, പ്രദീപ് ടി.ആർ, എം.പി ശശീന്ദ്രൻ, ഡോ. ബോണി ബോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ദുരന്തനിവാരണം, ഫസ്റ്റ് എയ്ഡ്, ഫയർ റെസ്‌ക്യൂ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.






