സംഘാടന മികവിൽ സ്കാർഫേസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ്
രണ്ട് വിഭാഗങ്ങളിലും യൂത്ത് വിങ് കട്ടപ്പന ജേതാക്കൾ
കട്ടപ്പന: സ്കാർഫേസ് സ്പോർട്സ് ക്ലബ്യും കട്ടപ്പന മർച്ചൻ്റ്സ് യൂത്ത് വിങ്യും ചേർന്ന് സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘാടന മികവിന്റെയും കൂട്ടായ്മയുടെയും ഉജ്ജ്വല ഉദാഹരണമായി മാറി.
കട്ടപ്പനയിലെ ക്രിക്കറ്റ് പ്രേമികളെയും വിവിധ സംഘടനകളെയും ഒരേ വേദിയിൽ ഒന്നിപ്പിച്ച മത്സരം ആവേശത്തിലും അച്ചടക്കത്തിലും നിറഞ്ഞ കായിക മഹോത്സവമായി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച മത്സരങ്ങൾ നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
40 വയസ്സിന് മുകളിലും താഴെയും രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മർച്ചൻ്റ്സ് യൂത്ത് വിങ് കട്ടപ്പന രണ്ട് കാറ്റഗറികളിലും ജേതാക്കളായി.
ലഹരിക്കെതിരെ ഒരു നാട് ഒന്നായി അണിചേർന്ന സന്ദേശവുമായി സംഘടിപ്പിച്ച കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസൺ 2, ക്രിക്കറ്റ് ആരാധകർക്കും കായികപ്രേമികൾക്കും നവ്യാനുഭവമായി മാറി. ലീഗിന്റെ വിജയകരമായ നടത്തിപ്പിന് സ്കാർഫേസ് ക്ലബ് അംഗങ്ങൾ നേതൃത്വം നൽകി.






