ഗവ. എൻജിനിയറിംഗ് കോളേജ് സിൽവർ ജൂബിലി ആഘോഷം ഇന്ന്

ഗവ. എൻജിനിയറിംഗ് കോളേജ് സിൽവർ ജൂബിലി ആഘോഷം ഇന്ന്

ഗവ. എൻജിനീയറിങ് കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷവും മെൻസ് ഹോസ്റ്റൽ നിർമ്മാണ ഉദ്ഘാടനവും ഇന്ന് രാവിലെ 11.30ന് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി R.ബിന്ദു പരുപാടികൾ ഉദ്ഘാടനം ചെയ്യും.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.

ഇടുക്കി പാക്കേജ് മൾട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനവും പുതിയ ബി.ടെക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോൾ ജിന്നി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ പഞ്ചായത്തംഗം ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം വിജി കണ്ണൻ, വാഴത്തോപ്പ് പഞ്ചായത്തംഗം അമ്മിണി തോമസ് തുടങ്ങിയവർ സംസാരിക്കും.

ജില്ലാ കളക്ടർ Dr. ദിനേശൻ ചെറുവാട്ട് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ Dr. ബൈജു ശശിധരൻ നന്ദിയും പറയും. കിഫ്ബി സഹായത്തോടെ 22.60 കോടി രൂപ ചെലവഴിച്ചാണ് മെൻസ് ഹോസ്റ്റൽ നിർമ്മിക്കുന്നത്.