പീരുമേട് 55-ാം മൈലിന് സമീപം കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം
പീരുമേട്: 55-ാം മൈലിന് സമീപം കെഎസ്ആർടിസി ബസ്സും കോളേജ് ബസ്സും കൂട്ടിയിടിച്ച് അപകടം. കോട്ടയത്തുനിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ചിലർക്കു പരിക്കേറ്റതിനെ തുടർന്ന് അവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസം അനുഭവപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.





