നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആശുപത്രി വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിൽ ഓപ്പറേഷൻ തിയറ്ററുകൾ, വെന്റിലേറ്റർ ബെഡുകൾ, ഡയാലിസിസ് യൂണിറ്റ്, ആധുനിക ലാബുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ഓപ്പറേഷൻ തിയറ്ററുകൾക്കായി മാത്രം 80 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങും. ആദ്യഘട്ടത്തിൽ 150 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒ.പി ബ്ലോക്കിന്റെ സിവിൽ സ്ട്രക്ചർ ജോലികൾ പൂർത്തിയായത്.

Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ അധ്യക്ഷത വഹിച്ച എം.എം. മണി എം.എൽ.എ ദീർഘനാളത്തെ ഇടപെടലുകളുടെ ഫലമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പറഞ്ഞു. ജില്ലാ ആശുപത്രിയായി ഉയർത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ 610 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എട്ട് നിലകളുള്ള ഇരട്ടമന്ദിരത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

ഹൈറേഞ്ചിലെ മികച്ച ചികിത്സാ കേന്ദ്രമായി ആശുപത്രിയെ മിനി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ വ്യക്തമാക്കി. ആശുപത്രി പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. കാത്ത് ലാബിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ആശുപത്രി അങ്കണത്തിൽ നടന്ന യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മിനി ടോമി മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിഹാബ് ഈട്ടിക്കൽ, കരണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ബിനു, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നാഗജ്യോതി ഭാസ്കർ, ജില്ലാ പഞ്ചായത്ത് അംഗം തിലോത്തമ സോമൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം റജി വി, സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.എൻ. വിജയൻ, വി.സി. അനിൽ, സുരേഷ് പള്ളിയാടി, ജിൻസൺ വർക്കി, ടി.എം. ജോൺ, ആർ. സുരേഷ്, ധനേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എസ്. സുരേഷ് വർഗീസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഖയാസ് ഇ.കെ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Slide 1
Slide 2
Slide 3
Slide 4