ക്രിക്കറ്റ് പ്രേമികൾക്കായി കട്ടപ്പനയിൽ ബിഗ് സ്‌ക്രീൻ പ്രദർശനം
മർച്ചന്റ്സ് യൂത്ത് വിങ്ങും കട്ടപ്പന ഡെവലപ്മെന്റ് ഫോറവും (KDF) സംയുക്തമായി ക്രിക്കറ്റ് പ്രേമികൾക്കായി കട്ടപ്പന മിനി സ്റ്റേഡിയത്തിൽ ട്വന്റി–20 ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രദർശനം ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരം ഒരുക്കുന്നു. വൈകിട്ട് 6 മണി മുതലാണ് തത്സമയ പ്രദർശനം ആരംഭിക്കുക.
പരിപാടിയുടെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിക്കും.





