കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ബെസ്റ്റ് സ്പീക്കർ അവാർഡ് മത്സരം ന്യൂമാൻ കോളേജിൽ നടന്നു

കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ബെസ്റ്റ് സ്പീക്കർ അവാർഡ് മത്സരം ന്യൂമാൻ കോളേജിൽ നടന്നു

പുളിമൂട്ടിൽ സിൽക്സ് ബെസ്റ്റ് സ്പീക്കർ അവാർഡ് മത്സരം ന്യൂമാൻ കോളേജിൽ നടന്നു. കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മത്സരത്തിനാണ് ന്യൂമാൻ കോളജ് വേദിയായത്.

Slide 1
Slide 2
Slide 3
Slide 4

ഔസേപ്പ് ജോൺ പുളിമൂട്ടിലിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച മത്സരത്തിൽ സെന്റ് തോമസ് കോളജ് ഓട്ടോണമസ് പാലയിലെ ആൽബിൻ സിജോ ഒന്നാം സ്ഥാനം നേടി. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അശ്വിൻ എ. ബി. രണ്ടാം സ്ഥാനവും അൽ അസർ ലോ കോളജ് തൊടുപുഴയിലെ അപ്സര ആന്റണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരാനന്തരം നടന്ന സമ്മേളനത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും പുളിമൂട്ടിൽ സിൽക്സ് തൊടുപുഴ മാനേജിംഗ് ഡയറക്ടർ ഷോൺ റോയ് പുളിമൂട്ടിൽ വിതരണം ചെയ്തു.

പുളിമൂട്ടിൽ സിൽക്സ് ജനറൽ മാനേജർ സേതുരാജ്, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി, പരിപാടി ഏകോപകരായ ഡോ. പ്രിൻസി ജേക്കബ്, ഡോ. അഫിന മേരി സാജു, സി. ലീന പി. കുര്യാക്കോസ് എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

മത്സരത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 20,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളാണ് പുളിമൂട്ടിൽ സിൽക്സ് തൊടുപുഴ സ്പോൺസർ ചെയ്തിരിക്കുന്നത്.