ബിഡിജെഎസ് ഉടുമ്പൻചോല നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം നടന്നു
ബിഡിജെഎസ് (BDJS) ഉടുമ്പൻചോല നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഓൺലൈനിലൂടെ നിർവഹിച്ചു.
ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ അഡ്വ. പ്രതീഷ് പ്രഭ ആമുഖ പ്രഭാഷണം നടത്തി. ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് അജി മുട്ടുകാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി. സി. വർഗീസ് മുഖ്യാതിഥിയായി പങ്കെടുത്തു.
ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സനുമായ അഡ്വ. സംഗീത വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കുമാർ ആശംസകൾ നേർന്ന് സംസാരിച്ചു.
ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി അംഗം മനേഷ് കുടിക്കയത്ത്, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് തോപ്പിൽ, ജില്ലാ ട്രഷറർ ജോബി വാഴാട്ട്, ബിജെപി ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് അനീഷ്, സെക്രട്ടറി അനൂപ് അമ്പാടി എന്നിവർ ആശംസകൾ നേർന്നു.
യോഗത്തിന് ബിഡിജെഎസ് ഉടുമ്പൻചോല മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ഗുരുനഗർ സ്വാഗതം ആശംസിക്കുകയും ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് ഇടക്കുടിയിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.





