കുമളിയിൽ ഡയാലിസിസ് സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യും

കുമളിയിൽ ഡയാലിസിസ് സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യും

ഹൈറേഞ്ച് മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ കുമളി റൂറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവീസ് (ക്രോസ്) കുമളി അട്ടപ്പള്ളത്ത് നിർമ്മിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4

അത്യാധുനിക സജ്ജീകരണങ്ങളോടെ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന സെന്ററിൽ നിലവിൽ ആറ് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏകദേശം 5000 ചതുരശ്ര അടിയോളം വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണം സുമനസുകൾ നൽകിയ സാമ്പത്തിക സഹായത്താലാണ് പൂർത്തീകരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ഡയാലിസിസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഏലം ലേല ഏജൻസികളായ കെസിപിഎംസി, മാസ് എന്റർപ്രൈസസ്, സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി എന്നിവരുടെ സഹകരണത്താലാണ് ഒരുക്കിയിരിക്കുന്നത്.

നിർധനരായ രോഗികൾക്ക് സഹായഹസ്തമായി 2019-ലാണ് കുമളി കേന്ദ്രമാക്കി ക്രോസ് സംഘടന പ്രവർത്തനം ആരംഭിച്ചത്. ‘ജീവവായു’ പദ്ധതി ഉൾപ്പെടെ വിവിധ സാമൂഹ്യ സേവന പദ്ധതികളും സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.

ഉദ്ഘാടന സമ്മേളനത്തിൽ സംഘടന ചെയർമാൻ ആന്റണി ആലഞ്ചേരി അധ്യക്ഷനാകും. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മണിമേഖല, ജില്ലാ പഞ്ചായത്തംഗം ആൻസി ജെയിംസ്, ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കൽ, കുമളി പഞ്ചായത്ത് അംഗം സിറിള്‍ യോഹന്നാൻ, കുമളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സാറാ ആൻ ജോർജ്, ഫാ. ലിറ്റു ജേക്കബ്, സണ്ണി മാത്യു എന്നിവർ സംസാരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4