ശാന്തിഗ്രാം ഗുരുദേവ, ശാരദാദേവി ക്ഷേത്രത്തിൽ തിരുവുത്സവം..

സ്വ:ലേഖകൻ

ശാന്തിഗ്രാം ഗുരുദേവ, ശാരദാദേവി ക്ഷേത്രത്തിൽ തിരുവുത്സവം..

കട്ടപ്പന: ശാന്തിഗ്രാം ഗുരുദേവ, ശാരദാദേവി ക്ഷേത്രത്തിലെ മീനച്ചതയ മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും. (മാർച്ച്‌ 16,17). നാടിന്റെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള,SNDP യോഗം മലനാട് യൂണിയന്റെ കീഴിലുള്ള ബ്രാഞ്ച് 4597 ശാഖാ യോഗത്തിന്റെ നേതൃത്വത്തിലാണ് തിരുവുത്സവ പരിപാടികൾ നടക്കുന്നത്. പൂർണ്ണമായും ക്ഷേത്ര സങ്കൽപ്പങ്ങൾ പാലിച്ച് നിർമ്മിച്ചിരിക്കുന്ന ഇവിടെ, വിദ്യാ സ്വരൂപിണിയും വർക്കലേശ്വരിയുമായ ശാരദാദേവിയെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കാനുള്ള പുണ്യസ്ഥാനം എന്ന നിലയിലും ക്ഷേത്രം പ്രശസ്തമാണ്. ശിവഗിരിമഠം ശ്രീമദ് ഗുരു പ്രകാശം സ്വാമികളുടെയും, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികളുടെയും,ക്ഷേത്രം മേൽശാന്തി ശ്രീവി സോജു ശാന്തികളുടെയും മുഖ്യകാർമികത്വത്തിലാണ് ഉത്സവാഘോഷ പരിപാടികൾ നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഗണപതിഹോമം, കലശാഭിഷേകം, വാഹനപൂജ, താലപ്പൊലി ഘോഷയാത്ര, പ്രഭാഷണം,മെഗാ തിരുവാതിര കൈക്കോട്ടി കളി, ഗാനമേള,മറ്റു കലാപരിപാടികൾ മഹാപ്രസാദ് എന്നിവയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട്  രാജേഷ് കൂടയ്ക്കൽ, സെക്രട്ടറി ടി കെ ശശി, വൈസ് പ്രസിഡണ്ട് എംപി മനോജ്, യൂണിയൻ കമ്മിറ്റി അംഗം പ്രകാശ് കെ എസ്, എന്നിവർ അറിയിച്ചു. പരിപാടികൾക്ക് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ, സന്തോഷ് രാമൻകുട്ടി, അനീഷ് സിഡി, പി എസ് വിനോദ്, അനിൽകുമാർ കെ ഡി, സുരേഷ് എ എൻ, സന്തോഷ് കെ പി, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ  കലേഷ് സി പി, സുനിൽകുമാർ എം ജെ, സജിനി ഷാജി. എന്നിവർ നേതൃത്വം നൽകും.

Slide 1
Slide 2
Slide 3
Slide 4