കനാൽ സംരക്ഷണത്തിന് തുടക്കം: കനാൽ നടത്തം സംഘടിപ്പിച്ചു

കനാൽ സംരക്ഷണത്തിന് തുടക്കം: കനാൽ നടത്തം സംഘടിപ്പിച്ചു

തൊടുപുഴ: എം.വി.ഐ.പി ഇടതുകര കനാലും കോലാനി തോടും മാലിന്യമുക്തമായി സംരക്ഷിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കനാൽ തീരത്തുകൂടി കനാൽ നടത്തം സംഘടിപ്പിച്ചു.

തൊടുപുഴ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോലാനി ഒളിബിയ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര നടുക്കണ്ടം ജിനദേവൻ പാർക്കിന് സമീപം സമാപിച്ചു.

നഗരസഭ വൈസ് ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു.

ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി സെബാസ്റ്റ്യൻ, കൗൺസിലർമാരായ പ്രൊഫ. ജെസി ആന്റണി, എ.എം. ഹാരിദ്, ആർ. ഹരി, നിഷ സോമൻ, കവിത അജി, ഉമ രാജേഷ്, അജി ആർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ മാത്യു എന്നിവർ നേതൃത്വം നൽകി.