എസ്‌എൻ.ഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ വനിതാ സംഘം ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു
എസ്‌എൻ.ഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ വനിതാ സംഘം ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.
യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് സത്യവാചകം ചൊല്ലിക്കൊടുത്ത് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കല്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ യൂണിയൻ കൗണ്‍സിലർ ജയൻ കല്ലാർ അനുഗ്രഹ പ്രഭാഷണം നടത്തി.
വനിതാ സംഘം പ്രസിഡന്റ് മിനി ശ്രീകുമാർ, സെക്രട്ടറി മിനി മധു, വൈസ് പ്രസിഡന്റ് രേഖ ദിലീപ്, ശാഖ പ്രസിഡന്റുമാരായ മോഹനൻ, സത്യവ്രതൻ, ശാഖ സെക്രട്ടറിമാരായ സുരേഷ്, സത്യൻ, എ.വി. മണിക്കുട്ടൻ, പെൻഷൻ ഫോറം പ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
🧾 ഭരണസമിതി
മിനി ശ്രീകുമാർ (പ്രസിഡന്റ്)
രേഖ ദിലീപ് (വൈസ് പ്രസിഡന്റ്)
മിനി മധു (സെക്രട്ടറി)
സിനി റെനി (ട്രഷറർ)
🔹 കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
ഷീന സുനിൽ, സുമി റെജി, വിജി രാജീവ്
🔹 കമ്മിറ്റി അംഗങ്ങൾ
സുനിത പ്രഭാകരൻ, അമ്പിളി ഗിരീഷ്, ഇന്ദുലേഖ, ബിൻസി സനീഷ്, ജൂബിലി മനോഹരൻ
യൂണിയൻ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, സൈബർ സേന കൺവീനർ അമ്പിളി ജയൻ, കമ്മിറ്റി അംഗം രഘു സ്വർണാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ കൗണ്‍സിലർ സുരേഷ് ചിന്നാർ നന്ദി രേഖപ്പെടുത്തി.





