ഹൈറേഞ്ചിൽ വേനൽമഴ; കൊടും ചൂടിന് നേരിയ ശമനം

ഹൈറേഞ്ചിൽ വേനൽമഴ; കൊടും ചൂടിന് നേരിയ ശമനം

ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ച വേനൽമഴ കൊടും ചൂടിന് ആശ്വാസമായി. ചിലയിടങ്ങളിൽ നേരിയ മഴ മാത്രമായിരുന്നുവെങ്കിലും പല പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചതോടെ രണ്ടാഴ്ചയായി അനുഭവപ്പെട്ടിരുന്ന അസഹനീയ ചൂടിന് കുറവ് അനുഭവപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

മാർച്ച് ആദ്യവാരം മുതൽ കടുത്ത ചൂട് നിലനിന്നതോടെ പകൽ സമയത്ത് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നു. വേനൽമഴ വൈകിയതും ചൂട് വർധിക്കാൻ കാരണമായിരുന്നു. ഇതിന് ഇടയിലാണ് ഇപ്പോഴത്തെ മഴ ആശ്വാസമാകുന്നത്.

എന്നാൽ മഴ നാമമാത്രമായി തുടർന്നാൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക തുടരുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഇതിനകം തന്നെ വെള്ളം ടാങ്കറുകളിൽ എത്തിക്കുന്ന സ്ഥിതിയാണ്. മഴ ശക്തമാകുകയാണെങ്കിൽ ജലസ്രോതസുകൾ പുനരുജ്ജീവിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കാർഷിക മേഖലയിലും മഴ പ്രതീക്ഷയായി. കടുത്ത ചൂടിനെ തുടർന്ന് വിളകൾ ഉണങ്ങുന്ന സാഹചര്യം ഉണ്ടായിരിക്കെ, തുടർച്ചയായ മഴ ലഭിച്ചാൽ വിളകൾക്ക് ശമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.