തൊടുപുഴ സെന്റ് മേരീസ് ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം

തൊടുപുഴ സെന്റ് മേരീസ് ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം

ഇടുക്കി ജില്ലയിൽ ആദ്യമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) അംഗീകാരം തൊടുപുഴ സെന്റ് മേരീസ് ആശുപത്രി സ്വന്തമാക്കി. ആരോഗ്യ സേവന രംഗത്ത് ഗുണമേന്മയും രോഗി സുരക്ഷയും ഉറപ്പാക്കുന്ന ആശുപത്രികൾക്കാണ് ഈ ദേശീയ അംഗീകാരം ലഭിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

1959-ൽ അതിവിദഗ്ധ ചികിത്സ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ടി.എം. എബ്രാഹം ആരംഭിച്ച സ്ഥാപനമാണ് സെന്റ് മേരീസ് ആശുപത്രി. കാലാനുസൃതമായി വികസിച്ച ആശുപത്രിയിൽ ഇന്ന് പത്തിലേറെ വിദഗ്ധ ചികിത്സാ വിഭാഗങ്ങളും പതിനഞ്ചോളം സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും സജ്ജമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.

ആരോഗ്യ സേവനത്തിന്റെ നിലവാരം ഉയർത്തുന്നതിനും രോഗികൾക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ ചികിത്സ ഉറപ്പാക്കുന്നതിനും എൻ.എ.ബി.എച്ച് അംഗീകാരം വലിയ പ്രാധാന്യമുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി.