ഹോം വോട്ടിംഗിന് ജില്ലയില്‍ 6666 പേര്‍
ജില്ലയില്‍ ആകെ 12,768 പേരാണ് ഹോം വോട്ടിംഗിന് അർഹരായിരിക്കുന്നത്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ വോട്ട് ചെയ്യാന്‍ 6666 വോട്ടർമാർ സമ്മതമറിയിച്ചു.
85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 40%ത്തിലധികം ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ നിന്ന് വോട്ടവകാശം വിനിയോഗിക്കാനാവുന്ന രീതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹോം വോട്ടിംഗ് സംവിധാനം.
ജില്ലയില്‍ ആകെ 12,768 പേരാണ് ഹോം വോട്ടിംഗിന് അർഹരായിരിക്കുന്നത്. ഇതിൽ 6666 പേർ ഈ സൗകര്യം ഉപയോഗിക്കാൻ തയ്യാറായപ്പോൾ, 3860 വോട്ടർമാർ ഹോം വോട്ടിംഗ് സംവിധാനം വിനിയോഗിക്കില്ലെന്ന് അറിയിച്ചു.
ബി.എൽ.ഒമാർ മുഖേനയാണ് ഹോം വോട്ടിംഗിനായുള്ള അപേക്ഷാ ഫോമുകൾ വിതരണം ചെയ്യുന്നത്. നിലവിൽ 6951 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്.
പോളിംഗ് ബൂത്തിലെത്താൻ ബുദ്ധിമുട്ടുള്ള വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി വോട്ടവകാശം വിനിയോഗിക്കാനാണ് ഹോം വോട്ടിംഗ് സംവിധാനം ലക്ഷ്യമിടുന്നത്.





