LDF ഇരട്ടയാർ തിരഞ്ഞെടുപ്പ് കൺവെൻഷൻ..
ഇരട്ടയാർ :LDF തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇരട്ടയാറ്റിൽ സംഘടിപ്പിച്ചു. ജിൻസൺ വർക്കി പുളിയൻ കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസുകുട്ടി കണ്ണുമുണ്ടയിൽ അധ്യക്ഷനായിരുന്നു. നേതാക്കളായ റിൻസ് ചാക്കോ, പി ബി ഷാജി, ആനന്ദ് സുനിൽകുമാർ, ജിഷ ഷാജി, ടി കെ അപ്പുക്കുട്ടൻ, തുടങ്ങിയവർ സംസാരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിവിധ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. കഴിഞ്ഞ 10 വർഷക്കാലമായി നടക്കുന്ന വികസന പ്രവർത്തനങ്ങളെ മുൻനിർത്തി.100% ഭരണ തുടർച്ചയുണ്ടാകുമെന്ന് യോഗം വിലയിരുത്തി. ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഉണ്ടായ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി, സഖാവ് കെ കെ ജയചന്ദ്രന് ഭൂരിപക്ഷം ഇരുപതിനായിരത്തിലധികം ആകുമെന്ന് വിലയിരുത്തപ്പെടുന്നു.





