പോളിംഗ് ഉദ്യോഗസ്ഥർക്കായി ആദ്യഘട്ട പരിശീലനം 24 മുതൽ; പോസ്റ്റൽ ബാലറ്റ് അപേക്ഷയ്ക്കും സൗകര്യം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം മാർച്ച് 24 മുതൽ 29 വരെ സംസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.
പരിശീലന കേന്ദ്രങ്ങളിലൊന്നിലും പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കാനുള്ള ഫോറം-12 സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് നടക്കുന്ന രണ്ടാംഘട്ട പരിശീലനത്തിനിടെ പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്.സി) സംവിധാനവും ഏർപ്പെടുത്തും.
അതേസമയം, രണ്ടാംഘട്ട പരിശീലനത്തിൽ മാത്രം പങ്കെടുക്കുന്ന രണ്ടും മൂന്നും പോളിംഗ് ഓഫീസർമാർക്ക് ആദ്യഘട്ട പരിശീലന കേന്ദ്രങ്ങളിൽ സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളിൽ എത്തി ഫോറം-12 സമർപ്പിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.





