പെൻഷൻ നയം തിരുത്തണം; പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം
സിവിൽ സർവീസിലെ ജീവനക്കാരുടെ പെൻഷൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗങ്ങളായ എൻ.ആർ. നാരായണൻ, കെ. മത്തായി, അന്താരാഷ്ട്ര നീന്തൽ താരം ബേബി വർഗീസ്, ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻ ജോസഫ് കുരുവിള എന്നിവരെ ആദരിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.ആർ. അനിൽ കുമാർ, പി.എം. റഫീക്ക് (എൻ.ജി.ഒ യൂണിയൻ), സംഘാടക സമിതി ചെയർമാനും കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ജീൻസ് ജോൺ, സംഘാടക സമിതി കൺവീനറും യൂണിയൻ ഇളംദേശം ബ്ലോക്ക് സെക്രട്ടറിയുമായ കെ. ശശിധരൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ലീലാമ്മ ഗോപിനാഥ് (പ്രസിഡന്റ്), എ.എൻ. ചന്ദ്രബാബു (സെക്രട്ടറി), ടി. ചെല്ലപ്പൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി വി.വി. ഫിലിപ്പ്, എൻ.എ. ജെയിംസ്, എം.എം. ഇമ്മാനുവൽ, പി.എസ്. ഷംസുദീൻ എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി പി.പി. സൂര്യകുമാർ, മോളിക്കുട്ടി മാത്യു, പി.കെ. സുകുമാരൻ, പി.കെ. ശ്യാമള എന്നിവരും ഉൾപ്പെടുന്ന 35 അംഗ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.





