ലീഡർഷിപ്പ് കോഴ്‌സിൽ ഒന്നാം സ്ഥാനം; സുബേദർ അനീഷ് തോമസിന് സ്വർണമെഡൽ
ഇന്ത്യൻ ആർമിയുടെ ജൂനിയർ ലീഡേഴ്സ് അക്കാദമിയിൽ നടന്ന ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് കോഴ്‌സിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന ശാന്തിഗ്രാം സ്വദേശിയായ സുബേദർ അനീഷ് തോമസ് ശ്രദ്ധേയ നേട്ടം കൈവരിച്ചു.
ആർമി, നേവി, എയർഫോഴ്‌സ്, വിദേശ സൈനികർ എന്നിവരടങ്ങിയ ഏകദേശം 1200 പേർ പങ്കെടുത്ത കോഴ്‌സിൽ ഓവർ ഓൾ ഒന്നാം സ്ഥാനം നേടി സ്വർണമെഡൽ കരസ്ഥമാക്കി.
ബംഗളൂരുവിൽ ഇന്ത്യൻ ആർമിയുടെ നാഷണൽ കളരിപ്പയറ്റ് കോച്ചായ അനീഷ് തോമസ്, കഴിഞ്ഞ 26 വർഷമായി ആർമിയിലെ എഞ്ചിനീയർസ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. കഴിഞ്ഞ 10 വർഷമായി കളരിപ്പയറ്റ് പരിശീലകനായും പ്രവർത്തിക്കുന്നു.
ഇരട്ടയാർ St. തോമസ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, കായികരംഗത്തും സൈനിക പരിശീലന രംഗത്തും മികച്ച സംഭാവനകളാണ് നൽകുന്നത്.
ഭാര്യ: സോണി തോമസ്
മക്കൾ: അമേലിയ റോസ് അനീഷ്, അമേലിയോ അനീഷ്





