ലയണ്‍സ് ക്ലബ്ബ് ഉപ്പുതറ: രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
ഉപ്പുതറ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2025–26 വര്‍ഷത്തില്‍ നിര്‍മിക്കുന്ന വീടുകളില്‍ രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന്നു. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജന്‍ എൻ. നമ്പൂതിരിയാണ് താക്കോല്‍ കൈമാറിയത്.
ക്ലബ്ബ് പ്രസിഡന്റ് സജിന്‍ സ്‌കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാല്‍ എബ്രഹാം, ട്രഷറര്‍ പ്രവീണ്‍ കെ. മോഹന്‍, വൈസ് പ്രസിഡന്റ് ജോയി താഴത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈ വര്‍ഷം ഉപ്പുതറ ലയണ്‍സ് ക്ലബ്ബ് ഏഴ് വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ഉപ്പുതറ പഞ്ചായത്തിലെ മാട്ടുതാവളത്തില്‍ നിര്‍മിച്ച വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുകയായിരുന്നു. മുമ്പ് പൊരികണ്ണിയില്‍ നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം കഴിഞ്ഞ മാസം നടത്തിയിരുന്നു.
ക്ലബ്ബ് ഭാരവാഹികളായ ലിജു തയ്യില്‍, റെനില്‍ കോലത്ത്, പ്രിന്‍സ് മൈലാടുംപാറ, റോയി മണ്ണാറാത്ത്, സോജു ജോസഫ്, ബിജുമോന്‍ മാത്യു, വി.ജെ തോമസ്, രതീഷ് പി.ആര്‍, ഉമ്മച്ചന്‍ വെട്ടത്ത്, സോജന്‍ ജോസഫ്, ബാബു കോഴിക്കോട്ട്, സണ്ണി പാറയില്‍, ജോസി ആരൂച്ചേരില്‍, എം.എ. സുനില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.





