രാഹുല്‍ ഗാന്ധി ഇന്ന് കട്ടപ്പനയിൽ
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന്, ഏപ്രില്‍ 4ന് കട്ടപ്പനയിലെത്തും. ഇന്ന് 11 മണിക്ക് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം, 12.30ന് നഗരസഭാ മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ യുഡിഎഫിന്റെ അഞ്ച് സ്ഥാനാര്‍ഥികളും പരിപാടിയില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ രാവിലെ 11ന് മുമ്പ് സമ്മേളന നഗരിയില്‍ പ്രവേശിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.
അതേസമയം, ഏപ്രില്‍ 5ന് ഉച്ചയ്ക്ക് 2ന് ഏലപ്പാറയില്‍ നടക്കുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാ അർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 6ന് അടിമാലിയിലും തൊടുപുഴയിലും പ്രതിപക്ഷ നേതാവ് V. D. സതീശൻ പങ്കെടുക്കും.
അന്നേ ദിവസം വൈകിട്ട് 5ന് കട്ടപ്പനയില്‍ നടക്കുന്ന റോയി കെ. പൗലോസിന്റെ പ്രചാരണ സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീൻ പങ്കെടുക്കും.






