കട്ടപ്പനയിൽ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി
ഇടുക്കി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായ അഡ്വ. പ്രതീഷ് പ്രഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കട്ടപ്പന അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ സ്മരണകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
തുടർന്ന് കാഞ്ചിയാർ പഞ്ചായത്തിലെ നരിയമ്പാറ സ്കൂൾ കവലയിൽ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. നേതാക്കളും പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആവേശപൂർവ്വം സ്വീകരണം നൽകി.
ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, എൻ.ഡി.എ നേതാക്കളായ പ്രസാദ് വിലങ്ങുപാറ, സുജിത്ത് ശശി, പ്രസാദ് പി.എൻ., സുബീഷ് എം.ബി., അഭിലാഷ് കാലാച്ചിറ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം പങ്കെടുത്തു.






