ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരിക്ക് മര്‍ദ്ദനം: രണ്ട് പേര്‍ അറസ്റ്റില്‍

ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരിക്ക് മര്‍ദ്ദനം: രണ്ട് പേര്‍ അറസ്റ്റില്‍

ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ കെ.കെ. സിബിന്‍, ജോസി മാത്യു എന്നിവരാണ് പിടിയിലായത്.

Slide 1
Slide 2
Slide 3
Slide 4

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിയ ഇവര്‍ ശുചീകരണ തൊഴിലാളികളായ ജീവനക്കാരോട് അസഭ്യം പറയുകയും അതിക്രമം നടത്തുകയും ചെയ്തു. ഇതില്‍ ഒരു ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്.

Slide 1
Slide 2
Slide 3
Slide 4

സംഭവം കണ്ട നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.