കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ വാഹനാപകടം ; ഒരാൾ മരിച്ചു

കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ വാഹനാപകടം ; ഒരാൾ മരിച്ചു

കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയിൽ ചപ്പാത്തിന് സമീപം ഇന്ന് വൈകിട്ട് 4 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂന്നാം മൈൽ പ്രദേശത്താണ് അപകടം സംഭവിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ഏലപ്പാറ ഭാഗത്ത് നിന്ന് ചപ്പാത്തിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ കാർ റോഡിന്റെ വലത് വശത്തെ തിട്ടയിൽ ഇടിച്ച് മൂന്ന് വട്ടം തലകുത്തി മറിഞ്ഞ് ഇടത് വശത്തെ ക്രാഷ് ബാരിയറിൽ തട്ടി നിൽക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

കരിന്തരുവി എസ്റ്റേറ്റിലെ പുതുലയത്തിൽ താമസക്കാരനായ വിനോദ് ഗോപി (52) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ പീരുമേട് ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ വിനോദ് ഗോപി മരണപ്പെട്ടു.

ഡ്രൈവറായ പൊരികണ്ണി ചേലത്ത് തെക്കേത്തറയിൽ സുനീഷ് ചന്ദ്രൻ ഗുരുതരമായി പരിക്കേറ്റ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുനീഷ് ചന്ദ്രന്റെ നില ഗുരുതരമാണെന്നാണ് വിവരം.

Slide 1
Slide 2
Slide 3
Slide 4