കുടുംബശ്രീയുടെ ‘ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്’ ക്യാമ്പയിന്‍ ജില്ലയിൽ സംഘടിപ്പിച്ചു

കുടുംബശ്രീയുടെ ‘ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്’ ക്യാമ്പയിന്‍ ജില്ലയിൽ സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് കുടുംബശ്രീ അംഗങ്ങളില്‍ സമ്മതിദായിക അവകാശ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി കുടുംബശ്രീ സംസ്ഥാന മിഷന്‍ ആവിഷ്‌കരിച്ച ‘ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ‘വോട്ട് വാരം’ പ്രത്യേക അയല്‍ക്കൂട്ട സംഗമങ്ങളോടെ സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

കൃത്യമായ ബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തുന്നത് ഒരു പൗരന്റെ അവകാശമെന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്ന സന്ദേശം അംഗങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ സജീവ പങ്കാളിത്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉറപ്പാക്കുന്നതിനൊപ്പം കന്നി വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കി.

ജില്ലയിലെ വിവിധ സി.ഡി.എസ്.കളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യം, അതിന്റെ ഉത്തരവാദിത്തപരമായ വിനിയോഗം, ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ സജീവമായി പരിചര്‍ച്ച ചെയ്തു.

‘വോട്ട് വാരം’ പരിപാടികളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളില്‍ നൂറുശതമാനം വോട്ടെടുപ്പ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്വീപ്’ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.