പോളിങ് ഉദ്യോഗസ്ഥർക്കായി കെ.എസ്‌.ആർ.ടി.സി പ്രത്യേക സർവീസുകൾ

പോളിങ് ഉദ്യോഗസ്ഥർക്കായി കെ.എസ്‌.ആർ.ടി.സി പ്രത്യേക സർവീസുകൾ

നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നാളെ പുലർച്ചെ മുതൽ കെ.എസ്‌.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

🚌 പ്രധാന സർവീസുകൾ:

📍 തൊടുപുഴ സിവിൽ സ്റ്റേഷൻ

🕔 രാവിലെ 5: പീരുമേട് (മരിയൻ സ്കൂൾ) – ഈരാറ്റുപേട്ട വഴി 3 സർവീസ്, വാഗമൺ വഴി 1

🕕 രാവിലെ 6: ഇടുക്കി (പൈനാവ് MRS സ്കൂൾ) – അറക്കുളം വഴി 1

🕔 രാവിലെ 5: ഉടുമ്പൻചോല (നെടുങ്കണ്ടം) – അറക്കുളം വഴി 2, വണ്ണപ്പുറം വഴി 1

📞 ബന്ധപ്പെടുക: 9446897750, 9447801293

📍 കട്ടപ്പന പഴയ ബസ് സ്റ്റാൻഡ്

🕔 രാവിലെ 5: തൊടുപുഴ ന്യൂമാൻ കോളേജ് – ചെറുതോണി, അറക്കുളം വഴി 1

🕔 രാവിലെ 5: ദേവികുളം (മൂന്നാർ) – അടിമാലി വഴി 2, മുരിക്കാശേരി വഴി 1

📞 ബന്ധപ്പെടുക: 9447823128

📍 ഇടുക്കി കലക്ട്രേറ്റ്

🕠 രാവിലെ 5.30: പീരുമേട് – ചെറുതോണി, കട്ടപ്പന വഴി 2

🕠 രാവിലെ 5.30: നെടുങ്കണ്ടം – കട്ടപ്പന വഴി 1

👉 കട്ടപ്പനയിൽ നിന്ന് 5 മണിക്ക് ബസ് കലക്ട്രേറ്റിലേക്ക് പുറപ്പെടും

📞 ബന്ധപ്പെടുക: 9747900935

📍 കുമളി കെ.എസ്‌.ആർ.ടി.സി ഡിപ്പോ

🕔 രാവിലെ 5: പൈനാവ് – പീരുമേട്, കുട്ടിക്കാനം, കട്ടപ്പന വഴി 1

🕔 രാവിലെ 5: നെടുങ്കണ്ടം – അണക്കര, പുളിയൻമല വഴി 1

🕔 രാവിലെ 5: നെടുങ്കണ്ടം – പീരുമേട്, കുട്ടിക്കാനം വഴി 2

🕔 രാവിലെ 5: തൊടുപുഴ – കട്ടപ്പന, ചെറുതോണി വഴി 1

🕔 രാവിലെ 5: മൂന്നാർ – പുളിയൻമല, പൂപ്പാറ വഴി 1

📞 ബന്ധപ്പെടുക: 9446091334, 9447636270

📍 നെടുങ്കണ്ടം സിവിൽ സ്റ്റേഷൻ

🕔 രാവിലെ 5: മൂന്നാർ – പൂപ്പാറ വഴി 2

🕔 രാവിലെ 5: പീരുമേട് – കുമളി വഴി 1, കട്ടപ്പന വഴി 2

🕔 രാവിലെ 5: തൊടുപുഴ – ചെറുതോണി, കലക്ട്രേറ്റ് വഴി 1

🕕 രാവിലെ 6: പൈനാവ് – കട്ടപ്പന വഴി 1

📞 ബന്ധപ്പെടുക: 9447390314, 9447525926

📍 മറ്റ് സർവീസുകൾ

മൂലമറ്റം ഡിപ്പോ: മൂന്നാർ (തൊടുപുഴ–അടിമാലി വഴി) 1

ദേവികുളം സിവിൽ സ്റ്റേഷൻ: തൊടുപുഴ (അടിമാലി–നേര്യമംഗലം വഴി) 1

മൂന്നാർ ഡിപ്പോ: പൈനാവ് 3 സർവീസ് (ചെറുതോണി വഴി 2, മുരിക്കാശേരി വഴി 1)

📞 ബന്ധപ്പെടുക: 7902958002

പോളിങ് ഡ്യൂട്ടി കഴിഞ്ഞ ശേഷം ജീവനക്കാരെ അതത് വിതരണ കേന്ദ്രങ്ങളിൽ നിന്ന് തിരികെ എത്തിക്കുന്നതിനും പ്രത്യേക ബസ് സർവീസുകൾ ഉണ്ടായിരിക്കും.എല്ലാ ഉദ്യോഗസ്ഥരും തങ്ങൾക്ക് അനുവദിച്ച കേന്ദ്രങ്ങളിൽ നിന്ന് സമയത്തിന് മുമ്പായി എത്തിച്ചേരുക. യാത്ര സംബന്ധമായ സംശയങ്ങൾക്കായി ബന്ധപ്പെട്ട നമ്പറുകളിൽ ബന്ധപ്പെടുക.