നിയമസഭാ തിരഞ്ഞെടുപ്പ്: സ്വീപ്പിന്റെ ഭാഗ്യചിഹ്നമായി ‘ചിന്നൻ’

നിയമസഭാ തിരഞ്ഞെടുപ്പ്: സ്വീപ്പിന്റെ ഭാഗ്യചിഹ്നമായി ‘ചിന്നൻ’

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരുടെ ബോധവത്കരണത്തിനായി നടത്തുന്ന സ്വീപ്പ് (Systematic Voters’ Education and Electoral Participation) പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയുടെ ഭാഗ്യചിഹ്നമായി ‘ചിന്നൻ’ എന്ന വരയാടിനെ തിരഞ്ഞെടുത്തു.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ‘ചിന്നൻ’ ഉൾപ്പെടുത്തിയ പോസ്റ്റർ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഇടുക്കി ജില്ലയുടെ ഔദ്യോഗിക മൃഗമായ വരയാടിനെ ആസ്പദമാക്കിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യൂ, എ.ഡി.എം എസ്. ശ്രീജിത്ത്, സ്വീപ്പ് കോ-ഓർഡിനേറ്റർ നിധി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.