കന്നിവോട്ടിന്റെ ആവേശത്തിൽ ആൻ മരിയയും എയ്ഞ്ചൽ മരിയയും
ഇടുക്കി നിയോജക മണ്ഡലത്തിൽ കന്നിവോട്ടിന്റെ മനോഹര നിമിഷങ്ങൾ സാക്ഷ്യമായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ മക്കളായ ആൻ മരിയയും എയ്ഞ്ചൽ മരിയയും, തങ്ങളുടെ ആദ്യ വോട്ട് സ്വന്തം പിതാവിനുതന്നെ ചെയ്യാനായ സന്തോഷത്തിൽ ത്രില്ലടിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ എട്ടോടെയാണ് ഇരുവരും മാതാവ് റാണിയോടും പിതാവിനോടും കൂടെ വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ എത്തിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കന്നിവോട്ട് രേഖപ്പെടുത്തിയപ്പോൾ സന്തോഷം മറച്ചുവയ്ക്കാനായില്ല.
കേരള കോൺഗ്രസ് (എം) മുൻ ചെയർമാനായിരുന്ന കെ.എം. മാണിയുടെ ഏഴാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് ചെറുതോണിയിലെ പാർട്ടി ഓഫീസിൽ അനുസ്മരണം നടത്തിയ ശേഷമാണ് കുടുംബം പോളിംഗ് ബൂത്തിലേക്ക് എത്തിയത്.
“പപ്പയ്ക്കുതന്നെ ആദ്യ വോട്ട് ചെയ്യാനായി” എന്ന സന്തോഷത്തിലാണ് ആൻ മരിയയും എയ്ഞ്ചൽ മരിയയും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിച്ചത്.





