ഇടുക്കിയിൽ എൻ.ഡി.എ. മുന്നേറ്റം ഉറപ്പെന്ന് ബി.ഡി.ജെ.എസ്.

ഇടുക്കിയിൽ എൻ.ഡി.എ. മുന്നേറ്റം ഉറപ്പെന്ന് ബി.ഡി.ജെ.എസ്.

ഇടുക്കി: ഇടുക്കിയിൽ എൻ.ഡി.എ. വലിയ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസം ബി.ഡി.ജെ.എസ്. പ്രകടിപ്പിച്ചു. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരേ നിലപാടാണെന്ന് അദ്ദേഹം വിമർശിച്ചു. മാറിമാറി ഭരിച്ച രണ്ടു മുന്നണികളും ജനപ്രതിനിധികളായിരുന്നിട്ടും, ജനകീയ പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കാണുന്നതിനോ ജില്ലയിലെ പിന്നോക്കാവസ്ഥ മാറ്റുന്നതിനോ യാതൊരു ഗൗരവപരമായ ഇടപെടലുകളും നടത്തിയിട്ടില്ലെന്നുമാണ് ആരോപണം.

ഇടുക്കിയുടെ സമഗ്ര വികസനത്തിന് കേന്ദ്ര സർക്കാർ പദ്ധതികൾ കൂടുതൽ എത്തണമെന്നാണ് ഭൂരിപക്ഷം വോട്ടർമാരുടെയും ആഗ്രഹമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വ്യക്തമായതായി പ്രസാദ് വിലങ്ങുപാറ പറഞ്ഞു.

അതുകൊണ്ടുതന്നെ ഇത്തവണ ഇടുക്കിയിൽ എൻ.ഡി.എ. വിജയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.