എൽ.പി.ജി ഓപ്പൺ ഫോറം ഏപ്രിൽ 20ന്
ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി എൽ.പി.ജി ഓപ്പൺ ഫോറം ഏപ്രിൽ 20ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിക്കും.
ഉപഭോക്താക്കൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, എണ്ണക്കമ്പനികളുടെ ഉദ്യോഗസ്ഥർ, പാചകവാതക ഏജൻസികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം സംഘടിപ്പിക്കുന്നതാണ്. ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.





