കുടുംബശ്രീയുടെ വിഷു വിപണന മേളയ്ക്ക് തുടക്കം
മുട്ടം: കുടുംബശ്രീ ജില്ലാമിഷൻ മുട്ടം സി.ഡി.എസ് നേതൃത്വത്തിൽ വിഷു വിപണന മേളയ്ക്ക് തുടക്കമായി. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ രവികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അലീന വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ സുലേഖ മാധവൻ, വി.ആർ. രജീഷ്, റെജി ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സി.ഡി.എസ് അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും സന്നിഹിതരായി.


