കട്ടപ്പനയില്‍ സഹസ്രദളപത്മം വിരിഞ്ഞു

കട്ടപ്പനയില്‍ സഹസ്രദളപത്മം വിരിഞ്ഞു

കട്ടപ്പന: കാഴ്ചയുടെ വസന്തമൊരുക്കി ആയിരം ഇതളുകളുള്ള സഹസ്രദളപത്മം കട്ടപ്പനയില്‍ വിരിഞ്ഞത് കൗതുകമായി. എക്‌സൈസ് ഉദ്യോഗസ്ഥനായ വാകവയല്‍ സ്വദേശിയായ ബിലേഷിന്റെ വീട്ടിലെ പൂന്തോട്ടത്തിലാണ് വെള്ളയും ചുവപ്പും കലർന്ന നിറങ്ങളിലുള്ള രണ്ട് താമരപ്പൂക്കള്‍ വിരിഞ്ഞത്.

Slide 1
Slide 2
Slide 3
Slide 4

ഏറ്റുമാനൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന താമരത്തൈ നട്ട് പരിപാലിച്ചുവരികയായിരുന്നു. മൊട്ടിട്ടതിന് പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂക്കള്‍ വിരിഞ്ഞു.

പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന സഹസ്രദളപത്മം ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ അപൂര്‍വമായാണ് പൂവിടുന്നത്. ജോലിക്കുശേഷം കൃഷിയും പൂന്തോട്ട പരിപാലനവുമാണ് ബിലേഷിന്റെ പ്രധാന വിനോദങ്ങള്‍. ഈ അപൂര്‍വ കാഴ്ച കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.