പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവവിശ്വാസം അനിവാര്യം: മാർ ജോൺ നെല്ലിക്കുന്നേൽ

പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവവിശ്വാസം അനിവാര്യം: മാർ ജോൺ നെല്ലിക്കുന്നേൽ

നെടുങ്കണ്ടം: ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവവിശ്വാസം അനിവാര്യമാണെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. നെടുങ്കണ്ടം കരുണാ ഡിവൈൻ മേഴ്സി റിട്രീറ്റ് ആൻഡ് ആനിമേഷൻ സെന്ററിൽ നടന്ന ദൈവകരുണ കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ച പുതുഞായർ ആഘോഷത്തിൽ പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

ആധുനിക ഡിജിറ്റൽ യുഗത്തിൽ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയാതെ വിശ്വാസികളുപോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ നേരിടുമ്പോൾ ലഹരിയെയും ആത്മഹത്യയെയും ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി ദൈവിക ബന്ധം ശക്തമാക്കണമെന്നും ദൈവത്തിൽ ആശ്രയിക്കുമ്പോൾ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ കൂട്ടിച്ചേർത്തു.

ജറുസലേം ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിജോ തയ്യാലയ്ക്കൽ നയിച്ച കൺവൻഷനിൽ ഫാ. ജയിംസ് മാക്കിയിൽ, ബ്രദർ ഉണ്ണി മാവടി, ഫാ. ജോസഫ് കൊച്ചുകുന്നേൽ, ബ്രദർ തോമസ് കുമളി, ബ്രദർ ബേബി ജോൺ കലയന്താനി എന്നിവർ വിവിധ ദിവസങ്ങളിൽ വചനസന്ദേശം നൽകി. പത്ത് ദിവസങ്ങളിലായി നടന്ന കൺവൻഷനിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.