ഇടുക്കിയിൽ ഇ-ചെല്ലാൻ പരിഹാര അദാലത്ത് ഏപ്രിൽ 22-ന്; പിഴയുടെ 50% അടച്ച് തീർപ്പാക്കാം

ഇടുക്കിയിൽ ഇ-ചെല്ലാൻ പരിഹാര അദാലത്ത് ഏപ്രിൽ 22-ന്; പിഴയുടെ 50% അടച്ച് തീർപ്പാക്കാം

ഇടുക്കി ജില്ലയിൽ തീർപ്പാക്കാതെ കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ വേഗത്തിൽ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ഏപ്രിൽ 22-ന് ‘ഇ-ചെല്ലാൻ പരിഹാര സദസ്സ്’ സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ വിവിധ കേന്ദ്രങ്ങളിലായി അദാലത്ത് നടക്കും.

Slide 1
Slide 2
Slide 3
Slide 4

31-12-2024 വരെ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾക്ക് പ്രത്യേക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കേസുകളിൽ പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ചാൽ മതിയാകും. 2026 ഏപ്രിൽ 30-നകം പിഴ അടച്ച് തീർപ്പാക്കണം.

ഇളവ് പ്രയോജനപ്പെടുത്താൻ വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അതേ സൈറ്റിലൂടെ തന്നെ പണമടയ്ക്കാം.

ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ: കളക്ടറേറ്റ് (ആർ.ടി.ഒ ഇടുക്കി), വെങ്ങല്ലൂർ (ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, തൊടുപുഴ), മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ, അടിമാലി (ആർ.ടി.ഒ ദേവികുളം), പീരുമേട് (ആർ.ടി.ഒ വണ്ടിപ്പെരിയാർ), നെടുങ്കണ്ടം (ആർ.ടി.ഒ ഉടുമ്പഞ്ചോല).

വാഹന ഉടമകൾക്ക് കുടിശ്ശിക പിഴകൾ കുറഞ്ഞ തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരമായതിനാൽ കൂടുതൽ പേർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.