കല്ലാർകുട്ടിയിൽ ഐസുമായി വന്ന ലോറി മറിഞ്ഞ് അപകടം
അടിമാലി കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ടൗണിൽ വാഹനാപകടം.
മൂവാറ്റുപുഴയിൽ നിന്നും മീൻ കടകൾക്ക് ഐസുമായി വന്ന ഐഷർ ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം റോഡ് സൈഡിലെ തിട്ടിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.
ഇന്ന് രാവിലെ 6.30 തോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.





