സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു

സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു

ഇടുക്കി വെള്ളത്തൂവലിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരണപ്പെട്ടു. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

നടന്നു പോവുകയായിരുന്ന സാബുവിനെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.