കഠിന ചൂട്: അങ്കണവാടി പ്രീ-സ്കൂൾ പ്രവർത്തനം ഒരാഴ്ച നിർത്തിവെച്ചു

കഠിന ചൂട്: അങ്കണവാടി പ്രീ-സ്കൂൾ പ്രവർത്തനം ഒരാഴ്ച നിർത്തിവെച്ചു

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികളിലെ പ്രീ-സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു.

ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെയും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശങ്ങളെയും തുടർന്നാണ് നടപടി. ഉയർന്ന അന്തരീക്ഷ താപനില കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാമെന്ന ആശങ്കയിലാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, അങ്കണവാടികളുടെ മറ്റ് സേവനങ്ങൾ പതിവുപോലെ തുടരും. കുട്ടികൾക്ക് ലഭിക്കേണ്ട സപ്ലിമെന്ററി പോഷകാഹാരം വീടുകളിലെത്തിച്ച് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.