പീരുമേട് ബി.ആർ.സി പരിധിയിൽ ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പീരുമേട് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. മദ്ധ്യവേനലവധി ദിനങ്ങൾ സൃഷ്ടിപരമായി വിനിയോഗിക്കാൻ കുട്ടികൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.എ. ബിനു മോൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ എസ്.ടി. രാജ് ചലച്ചിത്ര പഠന ക്ലാസ് നയിച്ചു. ‘ദി കിഡ്’, ‘ദി കളർ ഓഫ് പാരഡൈസ്’ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.
കോർഡിനേറ്റർ അനീഷ് തങ്കപ്പൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സോണിയ ബാബു, ദിവ്യ എം. മോഹൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് കലാസിനിമകളെ അടുത്തറിയാനും ആസ്വദിക്കാനുമുള്ള വേദിയായി പരിപാടി മാറി.


