കൊല്ലം–ദിണ്ടുക്കൽ ദേശീയപാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

കൊല്ലം–ദിണ്ടുക്കൽ ദേശീയപാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

മൂന്നാർ: കൊല്ലം–ദിണ്ടുക്കൽ ദേശീയപാതയിൽ അമലഗിരിക്ക് സമീപം വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

നാന്നൂറ് അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. ഒന്നിലേറെ തവണ കരണം മറിഞ്ഞ വാഹനം ഒടുവിൽ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. കാർ മറിഞ്ഞ ഭാഗം അതീവ അഗാധമായ കൊക്കയുള്ള പ്രദേശമാണെന്ന് അധികൃതർ അറിയിച്ചു.

വാഹനത്തിൽ ഉണ്ടായിരുന്ന ശ്രീജിത്ത്, ജോയ് എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.