കട്ടപ്പനയിൽ യുവാവിന് സൂര്യതാപമേറ്റു
ഇരുപതേക്കർ സ്വദേശിക്കാണ് പൊള്ളലേറ്റത്
കഠിനമായ വേനൽചൂടിനെ തുടർന്ന് ജില്ലയിൽ സൂര്യതാപം റിപ്പോർട്ട് ചെയ്തു. കട്ടപ്പന ഇരുപതതേക്കർ സ്വദേശിയായ അജീഷിനാണ് തടിപ്പണി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റത്.
അജീഷിൻ്റെ കൈക്കാണ് പൊള്ളൽ ഏറ്റത്.ഇന്നലെ ജോലിക്കിടയിൽ പൊള്ളൽ ഏൽക്കുകയായിരുന്നു.ഇന്ന് ചികിത്സതേടി ആശുപത്രിയിൽ എത്തിയപ്പോളാണ് സൂര്യതാപമാണെന്നു മനസ്സിലാക്കിയത്.
ഇന്നലെ തൊടുപുഴയിലും ഒരാൾക്ക് പൊള്ളൽ ഏറ്റിരുന്നു.
ചൂട് ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ഉച്ചസമയങ്ങളിൽ (11 AM – 3 PM) നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക
- ധാരാളം വെള്ളം കുടിക്കുക
- പുറത്ത് പോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക
- ശരീരത്തിൽ പൊള്ളലോ തടിപ്പോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക
ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും സ്വയം സംരക്ഷണ നടപടികൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


