ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്; സ്ഥാപനം മെയ് 4 വരെ അടച്ചു
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ഇതര സംസ്ഥാന തൊഴിലാളികൾ വോട്ട് ചെയ്യുന്നതിനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് കോട്ടയം നഗരമധ്യത്തിലുള്ള ഒരു സ്ഥാപനം മെയ് 4 വരെ അടച്ചിടുന്നതായി ഫ്ലക്സ് സ്ഥാപിച്ച് ഉടമ.
സ്ഥാപനത്തിലെ ഭൂരിഭാഗം തൊഴിലാളികളും വോട്ടെടുപ്പിനായി നാട്ടിലേക്ക് പോയതിനാൽ പ്രവർത്തനം തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. “തൊഴിലാളികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയതിനാൽ മെയ് 4 വരെ സ്ഥാപനം അടച്ചിരിക്കും” എന്നായിരുന്നു ഫ്ലക്സിൽ രേഖപ്പെടുത്തിയിരുന്നത്.




