ഹർത്താൽ : പരീക്ഷകൾ മാറ്റി കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി
എംജിയിൽ പരീക്ഷകൾക്ക് ഇതുവരെ മാറ്റമില്ല
ദളിത് സംഘടനകള്‍ നടത്തുന്ന ഹർത്താലിനോടനുബന്ധിച്ച് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും , ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
പരീക്ഷകളുടെ പുതുക്കിയ തീയതി സർവകലാശാല വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
എന്നാൽ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പരീക്ഷകൾക്ക് നിലവിൽ മാറ്റമില്ല.


