കട്ടപ്പനയിൽ സൗജന്യ നേത്ര-കേൾവി പരിശോധന ക്യാമ്പ് മെയ് 3ന്

കട്ടപ്പനയിൽ സൗജന്യ നേത്ര-കേൾവി പരിശോധന ക്യാമ്പ് മെയ് 3ന്

കട്ടപ്പന: ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ് കട്ടപ്പന, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി, സിയോണ ഹിയറിംഗ് കെയർ സെന്റർ കട്ടപ്പന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സൗജന്യ നേത്ര-കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

2026 മെയ് 3 ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ BLM ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോൺഫറൻസ് ഹാളിലാണ് ക്യാമ്പ് നടക്കുക.

കേരളത്തിലെ പ്രശസ്തമായ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്‌ദരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നേത്ര സംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് ആവശ്യമായ ചികിത്സ നിർദേശിക്കും.പരിചയസമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനവും ലഭ്യമായിരിക്കും.

തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സ്‌കാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹം തുടങ്ങിയ പരിശോധനകൾ സൗജന്യമായി നടത്തും. മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയയും ഒരുക്കിയിട്ടുണ്ട്. മറ്റ് നേത്രരോഗങ്ങൾക്ക് തുടർചികിത്സ ആവശ്യമായവർക്ക് ആശുപത്രിയിൽ ഡോക്ടർ ഫീസും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയിരിക്കുന്നു.

കണ്ണ് പരിശോധനയ്ക്ക് ശേഷം കണ്ണട നിർദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണട ലഭിക്കും. ആവശ്യമായവർക്ക് അഡ്വാൻസ് നൽകി ബുക്ക് ചെയ്യാവുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്വന്തം ഫോൺ നമ്പർ കൈവശം കരുതണം.

ബുക്കിംഗിനായി ബന്ധപ്പെടുക:

സാറാമ്മ ബിനോയി: 9605604688

സുമിത്ത് മാത്യു: 9495244704

അഞ്ചു വിജയകുമാർ: 7592892707

ജയ്ബി ജോസഫ്: 9447421425