എസ്.എൻ. സ്റ്റഡി സെന്റർ ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു

എസ്.എൻ. സ്റ്റഡി സെന്റർ ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു

ഉപ്പുതറ : മാട്ടുത്താവളത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ എസ്.എൻ. സ്റ്റഡി സെന്റർ ഉദ്ഘാടനം നടന്നു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.

ഇതോടനുബന്ധിച്ച് മാട്ടുത്താവളം ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവവും പ്രതിഷ്ഠ വാർഷികവും സംഘടിപ്പിച്ചു. മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം ശാന്തി ഷാജൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി.

യൂണിയൻ കൗൺസിലർ പി.ആർ. രതീഷ്, വനിതാ സംഘം പ്രസിഡന്റ് സുജാത ബാലകൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു അജിത്ത്, കുമാരി സംഘം പ്രസിഡന്റ് ആതിര എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് സരിത ബാബു സ്വാഗതവും ശാഖാ സെക്രട്ടറി പി.എം. രതീഷ് നന്ദിയും രേഖപ്പെടുത്തി.