‘എഡ്യൂ വൈബ് 2K26’ അവധിക്കാല പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു
ഇരട്ടയാർ: സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന പരിപാടിയായ ‘എഡു വൈബ്സ് 2കെ26’ക്ക് തുടക്കമായി. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ആൻസൻ ജോസഫ് കെ (KAS) ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ വെരി. റവ. ഫാ. സക്കറിയാസ് കുമ്മണ്ണൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീബ അജയ്, പി.ടി.എ പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സിജോ ഇലന്തൂർ, ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം.വി എന്നിവർ ആശംസകൾ നേർന്നു.
യോഗത്തിൽ എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിൻ, സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോസഫ്, എൻ.എം.എം.എസ് ഇൻചാർജ് എലിസബത്ത് ജെ കാരീസ്, സ്റ്റാഫ് സെക്രട്ടറി ബിൻസ് ദേവസ്യാ എന്നിവരോടൊപ്പം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
വിദ്യാർത്ഥികളുടെ അക്കാദമിക മികവും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് വിവിധ പരിശീലനങ്ങളാണ് ‘എഡു വൈബ്സ് 2കെ26’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


