ശക്‌തമായ കാറ്റും വേനല്‍മഴയും: നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശം

ശക്‌തമായ കാറ്റും വേനല്‍മഴയും: നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശം

നെടുങ്കണ്ടം: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം പെയ്‌ത വേനല്‍മഴയും ശക്തമായ കാറ്റും നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശനഷ്‌ടങ്ങള്‍ക്ക് ഇടയാക്കി. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിന് സമീപം ചേമ്പളത്ത് വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. നെടുങ്കണ്ടം-ചേമ്പളം-വട്ടപ്പാറ റോഡിലും നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണതോടെ യാത്ര ദുരിതമായി.

Slide 1
Slide 2
Slide 3
Slide 4

കനത്ത കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതി വകുപ്പ് അടിയന്തരമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്നലെ വൈകിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ഏലത്തോട്ടങ്ങളില്‍ മരങ്ങള്‍ വീണ് കൃഷിനാശവും ഉണ്ടായി. ഉടുമ്പന്‍ചോലയില്‍ മിന്നലേറ്റ് ഒരു വീട് ഭാഗികമായി തകര്‍ന്നതോടൊപ്പം വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും തകരാറുണ്ടായതിനാല്‍ ഇവിടെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.